പാലക്കാട് : യുപി ഹാത്രാസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ നീതിക്കായി പോരാടുന്ന രാഹുൽ ഗാന്ധിയെ പോലീസ് തടഞ്ഞതിൽ പ്രതിഷേധിച്ചും നീതിക്കായുള്ള രാഹുൽജിയുടെ സമര പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പാലക്കാട് കോട്ടമൈതാനം രക്തസാക്ഷിമണ്ഡപത്തിൽ സത്യഗ്രഹ സമരം നടത്തി. ബിജെപി സർക്കാരിന്റെ കീഴിൽ ദളിത് പെൺകുട്ടികളും സ്ത്രീകളും സുരക്ഷതിരല്ല. ദിനംപ്രതി രാജ്യത്ത് നിരവധി പെൺകുട്ടികളാണ് പീഡനത്തിനിരയായി ക്രൂരമായി കൊല്ലപ്പെടുന്നത്. കേന്ദ്രസർക്കാരിന്റെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും അറിവോടെയാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് തടഞ്ഞു കഴിഞ്ഞദിവസം കയ്യേറ്റം വരെ ചെയ്തത്. പെൺകുട്ടിയുടെ നീതിക്കായി പോരാടുന്ന രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകിക്കൊണ്ട് വരും ദിവസങ്ങളിലും കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകും. സത്യഗ്രഹ സമരത്തിൽ കെപിസിസി സെക്രട്ടറിമാരായ സി. ചന്ദ്രൻ, പി. വി രാജേഷ്, പി ബാലഗോപാൽ എന്നിവരും പങ്കെടുത്തു