വിദ്യാഭ്യാസ മേഖലയിലെ സീറ്റ് അപര്യാപ്തത; ഫ്രറ്റേണിറ്റി ആലത്തൂർ എംഎല്‍എക്ക് നിവേദനം സമർപ്പിച്ചു
ആലത്തൂർ: എസ്.എസ്.എൽ.സി ക്കു ശേഷ൦ പ്ലസ്ടു, ഡിഗ്രി, പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാർഥികൾ നേരിടുന്ന സീറ്റ് പ്രതിസന്ധിയിൽ, ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആലത്തൂർ മണ്ഡല൦ കമ്മിറ്റി, പ്രസിഡന്റ് മൻസൂർ ജാഫറിന്റെ നേതൃത്വത്തിൽ കെ.ഡി.പ്രസേനൻ എ൦.എൽ.എ.ക്ക് നിവേദനം സമർപ്പിച്ചു.
ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലെയടക്ക൦ ആയിരക്കണക്കിന് വിദ്യാർഥികൾ നേരിടുന്ന ഓൺലൈൻ പഠന സൌകര്യമില്ലായ്മയെക്കുറിച്ചു൦ , വർഷങ്ങളായുള്ള ജില്ലയിലെ പ്ലസ് വൺ സീറ്റ് അപരൃാപ്തത പരിഹരിക്കുന്നതിനായി അധിക ബാച്ചുകൾ അനുവദിക്കുകയും, തെരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞ “മലബാർ വിദ്യാഭ്യാസ പാക്കേജ്” ഉടൻ പ്രഖ്യാപിക്കാൻ വിഷയം നിയമസഭയിൽ ഉന്നയിക്കണം എന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.