പാലക്കാട് മെഡിക്കൽ കോളജിന് എം.എ.പ്ലൈ ഫൗണ്ടേഷൻ നൽകുന്ന സിറിഞ്ചുകൾ വ്യാപാരി വ്യവസായി ഏകോപന സമിതി മാർക്കറ്റ് റോഡ് പ്രസിഡന്റ് കെ.ജെ.മുഹമ്മദ് ഷമീർ മെഡിക്കൽ കോളജ് ഡയറക്ടർ ഡോക്ടർ എം.എസ്.പത്മനാഭനു കൈമാറി.
ആന്റി റാബിസ് കുത്തിവെപ്പിനായി ഉപയോഗിക്കാനാണ് സന്നദ്ധ സംഘടനയായ എം എ പ്ലൈ ഫൗണ്ടേഷൻ ആയിരം സിറിഞ്ചുകൾ നൽകിയത്.
ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി സി ഇഗ്നേഷ്യസ്, ജെസിഐ മുൻ പ്രസിഡന്റും അസ്ഥിരോഗ വിദഗ്ധനുമായ ഡോ.ദിലീപ് കുഞ്ചേറിയ, ഫോറൻസിക് വിഭാഗം ഡോക്ടർ അഭിമോൻ കെ.കെ., ഫൗണ്ടേഷൻ ഡയറക്ടർമാരായ നിഖിൽ കൊടിയത്തൂർ, എസ് ശ്രീനിവാസൻ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം ചുമതലയുള്ള ഡോ. ഫിലുമറിയം സെക്കറിയ, ഡോ. ദിവ്യാമോൾതുടങ്ങിയവർ പങ്കെ ടുത്തു. കോവിഡ് വ്യാപ്തിമൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റും, ആരോഗ്യകേന്ദ്രങ്ങളിലേക്കുള്ള സ്വയം സുരക്ഷാ ഉൽപ്പന്നങ്ങളും ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിതരണം ചെയ്തുവരുന്നു.