കോട്ടമൈതാനം നവീകരണ-സൗന്ദര്യവത്കരണ പ്രവൃത്തികളുടെ 1.65 കോടി രൂപ ചെലവിലുള്ള രണ്ടാംഘട്ടം പുരോഗമിക്കുകയാണ്.
യുദ്ധസേനാനികളുടെ സ്മരണയ്ക്കായി സ്മാരകംസഹിതമാണു നവീകരണം. ഒപ്പം കോട്ടമൈതാനത്തെ രക്തസാക്ഷിമണ്ഡപം കേടുപാടുകൾ തീർത്തു ചുറ്റുമതിൽ സഹിതം സൗന്ദര്യവത്കരിക്കും.
നേരത്തെ ജലധാരയുണ്ടായിരുന്ന സ്ഥലത്താണു യുദ്ധസ്മാരകം ഒരുക്കുക. കോട്ടമൈതാനം ഒന്നാംഘട്ട നവീകരണത്തിന്റെ ഭാഗമായി പുറത്ത് ചുറ്റുമുള്ള നടപ്പാത നവീകരിച്ചിട്ടുണ്ട്.
അഞ്ചുവിളക്കിനു സമീപത്തും കോട്ടയ്ക്കു മുന്നിലും പുതിയ കവാടങ്ങൾ സ്ഥാപിക്കും. കോട്ടമൈതാനത്തിന് ഉൾവശത്തും നടപ്പാതയുണ്ടാകും. രക്തസാക്ഷിമണ്ഡപത്തിനും പുതുതായി സ്ഥാപിക്കുന്ന യുദ്ധസ്മാരകത്തിനും ഇടയ്ക്ക് ഇരിപ്പിടസൗകര്യവും കാൽനടയാത്രക്കാർക്കായി പ്രത്യേക സൗകര്യവും ഒരുക്കും.
2021 മാർച്ചിനകം നവീകരണപ്രവൃത്തികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് പാലക്കാട് നഗരസഭ എൻജിനീയറിങ് വിഭാഗം അധികൃതരറിയിച്ചു.