പാലക്കാട്
കാട്ടുപന്നിയുടെ ആക്രമണം മൂലം കൃഷി നാശം സംഭവിച്ച പെരുവെമ്പു പഞ്ചായത്തിലെ വടകര പള്ളി, തണ്ണിശ്ശേരി പ്രാദേശത്തെ കൃഷിസ്ഥലങ്ങൾ എൻ.സി.പി ജില്ലാ പ്രസിഡണ്ട് എ. രാമസ്വാമിയുടെ നേതൃത്വത്തിൽ സംസ്ഥാന നിർവ്വാഹകസമിതിയംഗം ഓട്ടൂർ ഉണ്ണികൃഷ്ണൻ , ജില്ലാ ഭാരവാഹികളായ എം.എം. കബീർ, അഡ്വ: എ.കെ. മുഹമദ് റാഫി , നാഷണലിസ്റ്റ് കിസാൻ സഭ ജില്ലാ പ്രസിഡണ്ട് പി.എം. അബ്ദുൾ ജലീൽ , എന്നിവരുൾപ്പെടുന്ന സംഘം സന്ദർശിച്ചു.
വനം വകുപ്പ് ഉദ്യോസ്ഥർ സ്ഥലത്തെത്തി പരിഹാരനടപടികൾ കർഷകരുമായി സംസാരിച്ചു.