കേസില്‍ ആറ് പ്രതികളാണുള്ളത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേസില്‍ ഇനി പിടികൂടാനുള്ള കരുവാരകുണ്ട് സ്വദേശികളും പ്രധാന പ്രതികളുമായ ഉമ്മര്‍, മന്നാന്‍, സഹദ്, എന്നിവര്‍ ഒളിവിലാണ്. മറ്റൊരു പ്രതിയായ ഷാഫി പൂക്കോട്ടുപാടം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ്. നിലമ്ബൂര്‍ ചോക്കാട് കരുവാരക്കുണ്ട് എന്നീ ഭാഗങ്ങളില്‍നിന്ന് നാടന്‍ തോക്ക്, കാട്ടിറച്ചി, വന്യമൃഗങ്ങളുടെ മാംസം കടത്താന്‍ ഉപയോഗിച്ച ടവേര കാര്‍, പള്‍സര്‍ മോട്ടോര്‍ സൈക്കിള്‍ എന്നിവ സഹിതമാണ് പ്രതികളെ പിടികൂടിയത്.
പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ വനമേഖലകളില്‍ സ്ഥിരമായി വന്യമൃഗ വേട്ട നടത്തി മാംസം വില്‍ക്കുന്ന സംഘമാണ് ഇവരെന്ന് വനം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവര്‍ വയനാട് പുല്‍പ്പള്ളിയില്‍ വേട്ട നടത്തി മാംസം വീട്ടില്‍ സൂക്ഷിച്ചത് വനംവകുപ്പ് പിടിച്ചെടുത്തു. വനം വകുപ്പിന് കിട്ടിയ വിവരത്തെ തുടര്‍ന്ന് അന്വേഷണത്തിനായി ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞദിവസം വേട്ട നടത്തിയ കാട്ടുമൃഗത്തിന്റെ മാംസം തൊണ്ടിയായി ലഭിച്ചത്.
കാട്ടുമൃഗങ്ങള്‍ സ്ഥിരമായി ഇറങ്ങാറുള്ള വനമേഖലയോട് ചേര്‍ന്ന് റബ്ബര്‍, കാപ്പി തോട്ടങ്ങളില്‍ രാത്രി സമയങ്ങളിലാണ് ഇവര്‍ വേട്ടയാടി മാംസം അടങ്ങിയ പ്രധാന ഭാഗങ്ങള്‍ വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോവുകയാണ് പതിവ്. രാത്രിയിലുള്ള സഞ്ചാരത്തില്‍ പോലീസിന്റെയോ മറ്റോ പരിശോധന ഉണ്ടായാല്‍ സംഘത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ ഷാഫി തന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് വാഹന പരിശോധന ഒഴിവാക്കിയാണ് പിടിയില്‍പ്പെടാതെ രക്ഷപ്പെട്ടിരുന്നത്










