ഗാന്ധിദര്‍ശന്‍ സമിതി നെന്മാറ നിയോജക കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. അഴിമതിയുടെയും ഭരണകൂട ഭീകരതയുടെയും കൂത്തരങ്ങായി സി.പി.എം അധപതിച്ചു- വി.സി.കബീര്‍ മാസ്റ്റര്‍
നെന്മാറഃ-കുടുംബശ്രീ വായ്പാതട്ടിപ്പു കേസില്‍ കണ്ണൂര്‍ സെന്റര്‍ ജയിലില്‍ കഴിയുന്ന സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റീന സുബ്രമണ്യനെ തല്‍സ്ഥാനത്തു നിന്നും മാറ്റുക, തട്ടിപ്പിന് കൂട്ടുനിന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമന് രാജിവെക്കുക എന്നാവശ്യവുമായി ഗാന്ധിദര്‍ശന്‍ സമിതി നെന്മാറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. മുന്‍മന്ത്രിയും ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്റുമായ വി.സി.കബീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.കലാധരന്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.യൂസഫ്, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് എന്‍.സോമന്, ആര്.രാധാകൃഷ്ണന്, പി.സുബ്രമണ്യന്‍, വാസുദേവന്‍, എം.ഇര്‍ഷാദ്, ശ്രീഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു.