കൊടുവായൂർ: ഇന്നലെ കൊടുവായൂർ സാമുഹ്യാരോഗ്യ കേന്ദ്രത്തിൽ 251 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ 45 പേർക്ക് കോവിഡ്. ഇതിൽ പതിനൊന്നുപേർ പുതുനഗരം സ്റ്റേഷനിലെ പോലീസുകാരാണ്.
പുതുനഗരം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന പരിശോധനയിൽ 12 പേരും രോഗബാധിതരായി. പുതുനഗരം സ്റ്റേഷനിൽ തിങ്കളാഴ്ച നടന്ന ടെസ്റ്റിൽ നാലുപേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ ഇതു സംബന്ധിച്ച റിപ്പോർട്ട് ജില്ലാ മേധാവിക്ക് തുടർനടപടിക്കായി അയച്ചിട്ടുണ്ടെന്നും സ്റ്റേഷൻ മുറികളിൽ അണുനശീകരണം നടത്തിയിട്ടുണ്ടെന്നും സ്റ്റേഷൻ എസ് എച്ച് ഒ ഇൻസ്പെക്ടർ ആദം ഖാൻ അറിയിച്ചു.
പുതുനഗരത്ത് രോഗം സ്ഥിരീകരി ച്ചവരിൽ ഒന്പതുപേർ പുതുനഗരം സ്വദേശികളാണ്.
രോഗം സ്ഥിരീകരിച്ചവരിൽ ഒരു ലാബ് ടെക്നീഷ്യൻ ഉൾപ്പെടെ എട്ടുപേർ സ്ത്രീകളാണ്