:തൊണ്ടയിൽ ഭക്ഷണം കുരുങ്ങി
*മൂന്നരവയസുകാരന് ദാരുണാന്ത്യം
പട്ടാമ്പി : തൊണ്ടയിൽ ഭക്ഷണം കുരുങ്ങി
മൂന്നരവയസുകാരന് ദാരുണാന്ത്യം . ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് ജലാലാണ് മരിച്ചത് .
അംഗനവാടി വിദ്യാർത്ഥിയായ ജലാൽ വീട്ടിൽ
നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടെയാണ് തൊണ്ടയിൽ കുരുങ്ങിയത് .
ഏറെ നേരം ശ്വാസതടസ്സം നേരിട്ട കുട്ടിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .