.തോടുകളുടെ കൈവരികളുടെ പണികൾ പലയിടത്തും പൂർത്തിയായിട്ടില്ല. വീടിന് മുന്നിലായി കൈവരിയുടെ ഒരുഭാഗം മൂന്നുദിവസത്തിനകം വീണ്ടും പണിയുമെന്ന് ഉറപ്പുനൽകിയാണ് തോടിലെ മണ്ണുനീക്കാനായി പൊളിച്ചതെന്ന് ഗോപാലൻ പറയുന്നു. ഒരുവർഷത്തോളമായി ഇപ്പോഴും ഇവിടെ കൈവരിയില്ല. ഇക്കൊല്ലം മഴക്കാലപൂർവ ശുചീകരണത്തിെൻറ ഭാഗമായി ചളിനീക്കിയെങ്കിലും ഇത് പലയിടത്തും കരക്കുകിടപ്പാണ്. 2018, 2019 പ്രളയങ്ങളിൽ ശങ്കുവാരത്തോട്, സുന്ദരം കോളനി, കുമാരസ്വാമി കോളനി എന്നിവിടങ്ങളിൽ വെള്ളം കയറിയിരുന്നു. പ്രദേശവാസികളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 2020ൽ മുൻവർഷങ്ങളിലേതുപോലെയുള്ള നാശനഷ്ടങ്ങൾ ഉണ്ടായില്ല.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ പ്രധാന തോടുകളായ പട്ടിക്കര തോട്, ശങ്കുവാരത്തോട്, മണ്ണപുള്ളിക്കാവ് മുതൽ തിരുനെല്ലായ് വരെയുള്ള തോട്, മാട്ടുമന്ത മുതൽ ശേഖരിപുരം ജങ്ഷൻ വരെയുള്ള തോട് എന്നിവ 2019ൽ മുൻ ബി.ജെ.പി ഭരണസമിതിയുടെ കാലത്ത് നവീകരണമാരംഭിച്ചതാണ്. ഈ ഭരണസമിതിയുടെ അനാസ്ഥ കാരണം പ്രവൃത്തികൾ ഇഴയുകയായിരുന്നു.