മലമ്പുഴ മൊട്ടമലയിൽ തീപിടുത്തം
മലമ്പുഴപുല്ലുകൾ നിറഞ്ഞ മലമ്പുഴ മൊട്ടമലയിൽ ബുധനാഴ്ച വൈകിട്ട് ആറോടെ തീ പിടിച്ചു. മലയുടെ ചുറ്റും തീ പടർന്നിട്ടുണ്ട്. മലയുടെ വടക്കുഭാഗത്തുള്ള അഗ്രികൾച്ചറൽ ഫാം അപകട ഭീഷണിയിലായി. വനംവകുപ്പും, ഫാം ജീവനക്കാരും തീ കെടുത്താനുള്ള ശ്രമത്തിലാണ്. സമീപത്തെ എരിച്ചരം മലയിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് വനപാലകർ