അന്താരാഷ്ട്ര ചലച്ചിത്രമേളക്കു ഒരുക്കം പൂർത്തി
പാലക്കാട് : മാർച്ച് ഒന്നുമുതൽ അഞ്ചുവരെ പാലക്കാട് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി ഒരുക്കം അവസാന ഘട്ടത്തിൽ.പാലക്കാട് മേഖലാ രജിസ്ട്രേഷൻ അവസാനഘട്ടത്തിൽ എത്തിയതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി അറിയിച്ചു. ചലച്ചിത്ര അക്കാദമി പ്രതിനിധികൾ, ടി.വി പ്രൊഫഷണലുകൾ, ഫിലിം സൊസൈറ്റി പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലെയും ഓണ്‍ലൈൻ രജിസ്ട്രേഷനാണ് അവസാന ഘട്ടത്തിലെത്തിയത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന മേളയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നവർക്ക് മാത്രമേ പാസ് വിതരണം ചെയ്യൂവെന്നും അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ അറിയിച്ചു.
മുഖ്യവേദിയായ പ്രിയദർശിനി തിയേറ്ററിനു പുറമെ പ്രിയ, പ്രിയതമ, ശ്രീദേവിദുർഗ, സത്യാ മൂവി ഹൗസ് എന്നിവിടങ്ങളിലായാണ് പ്രദർശനങ്ങൾ നടക്കുക . പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള മേളയിൽ ഡെലിഗേറ്റുകൾക്ക് സൗജന്യമായി ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം അക്കാദമിയും ആരോഗ്യ വകുപ്പും ചേർന്ന് ഒരുക്കിയിട്ടുണ്ട്.