കണ്ണൻ പട്ടാമ്പിയെ പാലക്കാട് ജില്ലയിൽ പ്രവേശിക്കാൻ ഹൈക്കോടതി വിലക്ക്
പാലക്കാട്.നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന് പട്ടാമ്പി എന്ന എന്‍കെ രാജേന്ദ്രന് പാലക്കാട് ജില്ലയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി വിലക്ക്.ഒരു വനിതാ ഡോക്ടര്‍ നല്കിയ പീഡന പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിന് പിന്നാലെയാണ് വിലക്ക്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചപ്പോഴാണ് വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. അതുവരെ കണ്ണന് പട്ടാമ്ബിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പീഡന പരാതി നല്കിയ ശേഷം തന്നെ സോഷ്യല്‍മീഡിയയിലൂടെയും നേരിട്ടും കണ്ണന് പട്ടാമ്ബി തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്ന് ആരോപിച്ച് ജൂലൈയില്‍ ഡോക്ടര്‍ രംഗത്തെത്തിയിരുന്നു.
പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്് 2019 നവംബറിലാണ് ഡോക്ടര്‍ കണ്ണനെതിരെ ആദ്യ പരാതി നല്‍കിയത്. ആശുപത്രിയിലെത്തി തന്നെ ബലമായി കടന്നുപിടിക്കാന്‍ ശ്രമിച്ചു, ദേഹോപദ്രവം നടത്തി, ഭീഷണിപ്പെടുത്തി എന്നിവയായിരുന്നു കണ്ണനെതിരായ ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ അന്ന് പൊലീസ് താരത്തിനെതിരെ നടപടി സ്വീകരിച്ചില്ലെന്നും അന്ന് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇന്നത്തെ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും ജൂലൈയില്‍ ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഡോക്ടര്‍ പറഞ്ഞത്: ”കണ്ണന് പട്ടാമ്ബിക്കെതിരെ ഒന്നരവര്‍ഷം മുന്‍പ് ഞാന്‍ പരാതി കൊടുത്തതാണ്. ഈ ഒന്നര വര്‍ഷത്തിനിടെയും കണ്ണന് പട്ടാമ്ബി സമാനരീതിയില്‍ അപമാനിക്കുന്നത് തുടരുകയാണ്. സോഷ്യല്‍മീഡിയയിലൂടെയും അപവാദപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. അന്ന് കൊടുത്ത പരാതിയില്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ അവസ്ഥാ ഒഴിവാക്കാമായിരുന്നു.”