ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ (ഫുമ്മ) ജില്ലാകമ്മിറ്റി നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നിൽപ്പുസമരം നടത്തി. തിരക്ക് കുറവായ ഫർണിച്ചർ വ്യാപാരസ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകണമെന്നും രോഗസ്ഥിരീകരണനിരക്ക് നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൽഹർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു രാജേന്ദ്രൻ അധ്യക്ഷനായി.










