നെൽ കർഷകരുടെ നഷ്ടം നികത്തണം കർഷക കോൺഗ്രസ്
പല്ലശ്ശന:- പല്ലശ്ശന കൃഷിഭവൻ്റെ പരിധിയിലുള്ള മുപ്പത്തിരണ്ട് സമിതികളിലെയും ഏക്കറു കണക്കിന് നെൽകൃഷിയാണ് വിളവെടുപ്പുകാലത്ത് കനത്തമഴയും, ന്യൂനമർദ്ദവും മൂലം കർഷകർക്ക് നഷ്ടമായിരിക്കുന്നത്. ആയത് നേരിൽക്കണ്ട് പരിശോധിച്ച് വിളനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ കൃഷിഓഫീസർ മുൻകയ്യെടുക്കണമെന്നും, നഷ്ടം സംഭവിച്ച കർഷകർക്ക് രണ്ടാം വിളക്കാവശ്യമായ നെൽവിത്തുകൾ സൗജന്യമായും നൽകണമെന്നും, തുടർ നടപടിക്കൾക്കായി കൃഷിമന്ത്രിക്ക് നിവേദനം നൽകാനും തുവ്വാങ്കോട് വച്ച് നടന്ന കർഷകകോൺഗ്രസ് മണ്ഡലംകമ്മറ്റിയോഗം തീരുമാനിച്ചു. കർഷകകോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എസ്.ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് പി.വി.രാജപ്പൻ, പഞ്ചായത്ത് അംഗങ്ങളായ പി.എസ്.രാമനാഥൻ, ആർ.ജയനാരായണൻ, എസ്.പത്മകുമാരി, വി.അനിൽ, രാധാകൃഷ്ണൻ മഞ്ഞതൊടി, വേണു തൂറ്റോട്, സുനിൽ തേവോടുകളം എന്നിവർ പ്രസംഗിച്ചു.