ശത്രു രാജ്യത്തെ സൈനികരെ നേരിടുന്നത് പോലെയാണ് മോദി ഗവൺമെൻറ് ഇന്ത്യയിലെ കർഷകരെ നേരിടുന്നത്
“അപുജോൺ ജോസഫ്”
________________________
“
പാലക്കാട് : റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന കർഷക റാലിയിൽ ഉണ്ടായ ആക്രമണവും കർഷകൻറെ മരണവും അപലപനീയവും നീചവുംആണ് ശത്രു രാജ്യത്തെ സൈനികരെ നേരിടുന്നത് പോലെയാണ് മോദി ഗവൺമെൻറ് ഇന്ത്യയിലെ കർഷകരെ നേരിടുന്നത് കർഷകരുടെ സമരത്തിൻറെ തീഷ്ണത മനസ്സിലാക്കി കേന്ദ്ര സർക്കാർ കർഷകരെ ബാധിക്കുന്ന ബിൽ പിൻവലിച്ച് കർഷകർക്ക് നീതി ലഭ്യമാക്കണമെന്ന് കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗം അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു. ദില്ലിയിൽ നടന്ന കർഷകരുടെ മരണത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം പി ജെ ജോസഫ് വിഭാഗം പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . നിയോജക മണ്ഡലം പ്രസിഡണ്ട് പ്രജീഷ് പ്ലാക്കൽ അധ്യക്ഷതവഹിച്ചു ജില്ലാ പ്രസിഡൻറ് ജോബി ജോൺ, ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ. ടി ശിഹാബ് ,കെ എസ് സി സംസ്ഥാന ജനറൽ സെക്രട്ടറി അഭിജിത്ത് മാണി, ജില്ല നേതാക്കന്മാരായ പി .കെ മാധവ വാര്യർ,എൻ. പി ചാക്കോ, നിയോജക മണ്ഡലം ഭാരവാഹികളായ രാജൻ വർഗീസ്,അഡ്വ: ജയൻ സി തോമസ്, സെബി വടക്കൻ , ഇപി ശബരി എന്നിവർ പ്രസംഗിച്ചു.