പാലക്കാട്,പൊരുതുന്ന കർഷക ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് വെൽഫെയർ പാർട്ടി പാലക്കാട് മുനിസിപ്പൽ കമ്മിറ്റി സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.
ഐക്യദാർഡ്യ സംഗമം ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു
ജില്ലാ വൈസ്പ്രസിഡണ്ട് പി.ലുഖ്മാൻ ഹക്കീം അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ഭാരവാഹികളായ അബ്ദുൾ സലാം,എ. കെ.ഫിർദൗസ്,മുഹമ്മദ് മാഷ്,മാധ്യമ പ്രവർത്തകൻ അഷ്റഫ് കാവശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
ജനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് കാജാഹുസൈൻ സ്വാഗതവും സെക്രട്ടറി ജാഫർ ഒലവക്കാട് നന്ദിയും പറഞ്ഞു.