അനിശ്ചിതകാല കർഷക സത്യഗ്രഹം ഇന്നുമുതൽ
പാലക്കാട്
ഡൽഹിയിലെ കർഷക പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതി നേതൃത്വത്തിലുള്ള അനിശ്ചിതകാല സത്യഗ്രഹം ചൊവ്വാഴ്ച തുടങ്ങും. പാലക്കാട് അഞ്ചുവിളക്കിനു മുന്നിൽ രാവിലെ പത്തിന് കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകൾ സമരത്തെ അഭിവാദ്യം ചെയ്യും. ഒപ്പം കലാപരിപാടികളും അരങ്ങേറും.