കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ച് വെൽഫെയർ പാർട്ടി
പുലാപ്പറ്റ:സമ്പദ് വ്യവസ്ഥയുടെ അടിത്തറയായ കർഷകരുടെ നട്ടെല്ലൊടിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ കർഷക ദ്രോഹ ബില്ലിനെതിരെ വെൽഫെയർ പാർട്ടി പുലാപ്പറ്റ യൂണിറ്റ് കർഷക ഐക്യദാർഢ്യ പ്രകടനം സംഘടിപ്പിച്ചു.ഉമ്മനഴി ജങ്ഷനിൽ നടന്ന ഐക്യദാർഢ്യ സംഗമം വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൽ ഖനി ഉദ്ഘാടനം ചെയ്തു.വി.ഖാലിദ്, റഷീദ് മാസ്റ്റർ, ഷാക്കിർ അഹമ്മദ്, കെ.പി ഇസ്മായിൽ, നൗഷാദ്, സിയാവുദ്ദീൻ, സഫീറുദ്ദീൻ,സാബിർ, മുനീബ്, അജ്മൽ, ജമാൽ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ച് വെൽഫെയർ പാർട്ടി പുലാപ്പറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം.