സിപിഎം നേതാക്കൾ വ്യാജ പ്രചരണം നടത്തുന്നുവെന്ന് വി. മുരളീധരൻ
സിപിഎം നേതാക്കൾ നിയമസഭയിൽ പോലും വ്യാജ പ്രചരണം നടത്തുന്നവരാണെന്ന് കേന്ദ്ര വിദേശ- പാർലമെന്ററി കാര്യ വകുപ്പ് സഹമന്ത്രി വി. മുരളീധരൻ. ബിജെപി സംസ്ഥാന പഠനശിബിരം പാലക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ച എ. എൻ. ഷംസീർ എംഎൽഎ പൊട്ടക്കിണറ്റിലെ തവളയാണെന്നും അദ്ദേഹം പറഞ്ഞു.