പാലക്കാട് നഗരസഭ 32-ാംവാർഡിലെ ഭാരത് നഗർ, നെയ്ത്തുക്കാര സ്ട്രീറ്റ്, പുതുപ്പള്ളിത്തെരുവ് തുടങ്ങിയ അംഗണവാടികളിൽ പ്രവേശനോത്സവം വിപുലമായ രീതിയിൽ നടന്നു.
വാർഡ് കൗൺസിലർ എം.സുലൈമാൻ, വാർഡ് സമിതി വൈസ് ചെയർമാൻ എന്നിവർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
അംഗണവാടി ടീച്ചർമാർ, വർക്കർമാർ, എ എൽ എം സി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ധാരാളം രക്ഷിതാക്കളും പ്രദേശവാസികളും പ്രവേശനോത്സവത്തിൽ പങ്കാളികളായി. കുട്ടികളുടെ കലാജാഥയും കേക്ക് മുറിക്കലും പായസം, മധുരം വിതരണവും നടന്നു.