പല്ലാവൂർ. പല്ലാവൂരിന്റെ അഭിമാനമായ ജി.എൽ.പി.സ്കൂൾ പല്ലാവൂരിൽ പഞ്ചായത്ത് തല പ്രവേശനോത്സവം പ്രൗഢോജ്ജ്വലമായി സംഘടിപ്പിച്ചു. പല്ലശ്ശന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സായ് രാധ ഉത്ഘാടനം ചെയ്ത ചടങ്ങ് പി.ടി.എ പ്രസിഡന്റ് ശ്രീമതി ജയ അധ്യക്ഷത വഹിച്ചു.

ശ്രീ.എ. ഹാറൂൺ മാസ്റ്റർ, ഡി. മനുപ്രസാദ്, കെ.വിജയലക്ഷ്മി, ബി. ഗീത ടീച്ചർ, മോഹനൻ ചെങ്കാരം, ശ്രീമതി ടിൻറു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാനാധ്യാപിക ഷൈമ ടീച്ചർ സ്വാഗതവും, ശ്രീമതി ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ).