പാലക്കാട് ജില്ലയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുവാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബി സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ ജൂണിൽ പ്രവർത്തനം ആരംഭിക്കും. പെട്രോളും ഡീസലും നിറയ്ക്കുന്നതുപോലെ വഴിയരികിലുള്ള ഇ-ചാർജിങ് കേന്ദ്രങ്ങൾ വഴി വാഹനങ്ങൾ ചാർജ് ചെയ്യാൻ ഇതിലൂടെ കഴിയും.
ദേശീയപാത, സംസ്ഥാനപാത, ടൗണുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. വടക്കഞ്ചേരി, നെന്മാറ, കൂറ്റനാട്, കുളപ്പുള്ളി എന്നിവിടങ്ങളിൽ കാറുകൾ, പഴയ വൈദ്യുതവാഹനങ്ങൾ, ഇരുചക്ര-മുചക്ര വാഹനങ്ങൾ എന്നിവയ്ക്കായി പ്രത്യേക ചാർജിങ് പോയന്റുകളുണ്ടാകും.