മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകൾ 102 തെരഞ്ഞെടുപ്പിന് പഴുതടച്ച സുരക്ഷ
പാലക്കാട്തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമായി ജില്ലയിലെ പൊലീസ്. സ്റ്റേഷനുകളിലെയും കല്ലേക്കാട് എആർ ക്യാമ്പ്, മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയൻ, തണ്ടർബോൾട്ട് ഉൾപ്പെടെ 4,139 പൊലീസുകാരെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി വിന്യസിക്കുക. മുൻ വർഷങ്ങളിലേതിനേക്കാൾ ഇത്തവണ പ്രശ്നബാധിത ബൂത്തുകളുടെ എണ്ണം കൂടുതലാണ്. ഇവയിൽ 25 ശതമാനവും മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളാണ്. പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയ 486 എണ്ണത്തിൽ 102 എണ്ണത്തിൽ മാവോയിസ്റ്റ് ഭീഷണിയുണ്ട്. അഗളി സ്റ്റേഷൻ പരിധിയിൽ 66, ഷോളയൂർ 26, മണ്ണാർക്കാട് ഏഴ്, മലമ്പുഴ രണ്ട്, കല്ലടിക്കോട് ഒരു ബൂത്തുമാണ് മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതായി കണ്ടെത്തിയത്. ഇവിടങ്ങളിൽ തണ്ടർബോൾട്ട് ഉൾപ്പെടെ ആയുധ പരിശീലനം ലഭിച്ച പ്രത്യേക പൊലീസ് സേനയെയും അർധസൈനിക വിഭാഗത്തെയും വിന്യസിക്കും.