തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ ഇന്നും നാളെയുമായി ഇ.വി.എം കമ്മീഷനിംഗ് പൂർത്തിയാകും
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ ഇന്നും നാളെയുമായി (ഡിസംബർ 6, 7) ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ) കമ്മീഷനിംഗ് പൂർത്തിയാകും. റിട്ടേണിംഗ് ഓഫീസർ തലത്തിൽ കമ്മീഷൻ ചെയ്ത ഇ.വി.എമ്മുകൾ സൂക്ഷിക്കുന്നത് ബ്ലോക്ക് തലത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ട്രോങ് റൂമുകളിലാണ്. വോട്ടെടുപ്പിന് തലേദിവസം (ഡിസംബർ 9) വരെ ഇ.വി.എമ്മുകൾ സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിക്കുക. നഗരസഭകളിൽ ഇ.വി.എം കമ്മീഷനിംഗ് നാളെ (ഡിസംബർ 7) നടക്കും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ബാലറ്റ് പേപ്പർ വെച്ച് പോളിങിനായി തയ്യാറാക്കുന്ന പ്രക്രിയയാണ് കമ്മീഷനിംഗ്. ഓരോ മണ്ഡലത്തിലേക്കുമുള്ള മെഷീനുകൾ സ്ഥാനാർഥികളുടെയോ ഏജന്റ്മാരുടെയോ സാന്നിധ്യത്തിലാണ് കമ്മീഷനിംഗ് നടത്തുക.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്