സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു.
മലമ്പുഴ: തോട്ടപ്പുരയിലും അകത്തേത്തറയിലും ദേശീയ ജനാധിപത്യ സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകളും തോരണങ്ങളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതിൽ ബി.ജെ.പി.അകത്തേത്തറ, മലമ്പുഴ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ തോട്ടപ്പുരയിൽ പ്രതിഷേധയോഗം നടത്തി.
ബി.ജെ.പി.മലമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കൃഷ്ണദാസ് അദ്ധ്യക്ഷനായി.മലമ്പുഴ മണ്ഡലം ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, അകത്തേത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി. സോഹൻ, ശോഭന ഭാസ്കരൻ ,ശ്രീവിദ്യ, ഡി. കിഷോർ, വിനോ പോൾ എന്നിവർ പ്രസംഗിച്ചു.എല്ലാ വാർഡ് സ്ഥാനാർത്ഥികളും പ്രതിഷേധയോഗത്തിൽ പങ്കെടുത്തു.തുടർന്ന് വീടുകൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥനയും പ്രതിഷേധ കാരണം അ റി യിക്കുകയും ചെയ്തു.വ്യാഴാഴ്ച്ച രാത്രിയിലാണ് സാമൂഹ്യ വിരുദ്ധർ ബോർഡുകളും തോരണങ്ങളും നശിപ്പിച്ചത്.