പുതുശ്ശേരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം; ഇറങ്ങാനാവാതെ അണികളും സ്ഥാനാർഥികളും
പാലക്കാട്.പുതുശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആനപ്പേടി. കാട്ടാന ശല്യം രൂക്ഷമായ മേഖലയിൽ പ്രചാരണത്തിന് ഇറങ്ങാനാവാതെ അണികളും സ്ഥാനാർഥികളും. ഈ മേഖലകളിൽ പകൽ സമയങ്ങളിലാണ് മുന്നണികൾ വോട്ടു തേടി ഇറങ്ങുന്നത്. പുതുശ്ശേരി പഞ്ചായത്തിലെ പകുതിയിലേറെ വാർഡുകൾ മലയോരങ്ങളിലും വനമേഖലയോടും ചേർന്നാണുള്ളത്. കഴിഞ്ഞ ദിവസം പയറ്റുക്കാട്ടേക്ക് വോട്ടുതേടി പോയവർ കാട്ടാനയ്ക്കു മുന്നിൽ കുടുങ്ങി തിരിച്ചു മടങ്ങേണ്ടി വന്നു. ഇതോടെയാണ് പ്രചാരണ സമയം പോലും മാറ്റേണ്ടി വന്നത്. വേനോലി, ആറങ്ങോട്ടുകുളമ്പ്, കുരുടിക്കാട്, പയറ്റുകാട്, ചെല്ലങ്കാവ്, കൊട്ടാമുട്ടി, ചുള്ളിമട, വട്ടപ്പാറ, ആറ്റുപ്പതി, ചാവടിപ്പാറ, നടുപ്പതി തുടങ്ങിയ ഇരുപതോളം മേഖലകളിൽ കാട്ടാന ശല്യം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.
എല്ലാം കാണുന്നുണ്ട്! ഹൈ റെസല്യൂഷൻ ക്യാമറകൾ; രാത്രിയിലും ദൃശ്യം വ്യക്തം
ഇതോടെ സാധാരണ രാത്രി വൈകിയുള്ള പ്രചാരണം മുന്നണികൾക്ക് അവസാനിപ്പിക്കേണ്ടി വന്നു. സന്ധ്യയായാൽ ഈ മേഖലകളിലെ വഴിയോരങ്ങളിലെല്ലാം കാട്ടാനകളെത്തും. കൃഷി നശിപ്പിച്ചും കുറ്റിക്കാടുകളിൽ നിലയുറപ്പിച്ചും കാട്ടാനകൾ രാവിലെ വരെ ഇവിടെയുണ്ടാകും. ആനപ്പേടിയിൽ പ്രദേശത്തുള്ളവർ മാസങ്ങൾക്ക് മുൻപേ രാത്രി സഞ്ചാരം ഉപേക്ഷിച്ചു.കാട്ടാന ശല്യം രൂക്ഷമായ മേഖലയിൽ വോട്ടു തേടി പോകുന്നവർക്ക് ജാഗ്രത നിർദേശവും മുന്നണികൾ നൽകിയിട്ടുണ്ട്. ചിലരാകട്ടെ ആനയെ വിരട്ടാൻ പന്തവും പടക്കവുമായി പ്രചാരണത്തിനിറങ്ങാനും ശ്രമം നടത്തുന്നുണ്ട്. ഭരണത്തിലേറുന്നവർ