തദ്ദേശതിരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാവുന്നതും കെട്ടിവെയ്ക്കേണ്ടതുമായ തുകകള്‍
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് 25,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ 75,000 രൂപയും ജില്ലാ പഞ്ചായത്ത് കോര്‍പ്പറേഷനുകളില്‍ 1,50,000 രൂപയുമാണ് പരമാവധി ചെലവഴിക്കാവുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികള്‍ 1000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലേത് 2000 രൂപയും ജില്ലാ പഞ്ചായത്ത് , കോര്‍പ്പറേഷനുകളിലേയ്ക്ക് 3000 രൂപയുമാണ് നിക്ഷേപമായി കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് പകുതി തുക മാത്രം നിക്ഷേപമായി നല്കിയാല് മതി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്