വടക്കഞ്ചേരി വടക്കഞ്ചേരി ഇ കെ നായനാർ സ്മാരക സഹകരണ ആശുപത്രി ഗവേഷണകേന്ദ്രത്തിന് ശനിയാഴ്ച ശിലയിടും. വൈകിട്ട് അഞ്ചിന് മന്ത്രി എ കെ ബാലൻ നിർമാണോദ്ഘാടനം നിർവഹിക്കുമെന്ന് ആശുപത്രിഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2012മുതൽ വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക് ആമക്കുളത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. രണ്ടരക്കോടി രൂപ ചെലവിൽ അമ്പതിനായിരം ചതുരശ്ര അടി വിസ്തൃതിയിൽ നാല് നിലകളിലാണ് കെട്ടിടം നിർമിക്കുന്നത്. നിലവിൽ ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും കിടത്തിചികിത്സയും ലഭ്യമാണ്.