കുന്നത്തൂർമേട് അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റ് യാക്കര GLP സ്കൂൾ കുന്നത്തൂർമേട് GLP എന്നീ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 50 നിർധനരായ വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള ധനസഹായം ബഹുമാനപ്പെട്ട എം പി വി.കെ.ശ്രീകണ്ഠൻ അവർകൾ വിതരണോദ്ഘാടനം നിർവഹിച്ചു . പ്രസ്തുത പരിപാടിയിൽ അയ്യപ്പ സേവാ സംഘം പ്രസിഡണ്ട് ഡി.വനരാജൻ, വാർഡ് കൗൺസിലർ ധന്യ ഉണ്ണികൃഷ്ണൻ, H M അജയകുമാർ പി.എസ്, സുനിൽകുമാർ, ഹിമ സുരേഷ് മാസ്റ്റർ, മിനി എന്നിവർ സംസാരിച്ചു.