സ്വർണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ആർഎസ്എസ് നേതാക്കളുമായുള്ള ബന്ധവും ഇവർ നടത്തിയ ഗൂഢാലോചനയും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പാലക്കാട് ബ്ലോക്ക് കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി.
ടൗണിൽ നടന്ന പ്രകടനം ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. നിരവധി പ്രവർത്തകർ പങ്കെടുത്തു.