തൊഴിലില്ലായ്മക്കെതിരെ ഡിവൈഎഫ്ഐ ഇന്ന് പാലക്കാട് ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിച്ചു. എന്റെ ഇന്ത്യ, എവിടെ തൊഴിൽ? എവിടെ ജനാധിപത്യം? എന്ന മുദ്രാവാക്യമുയർത്തി പാലക്കാട് കോട്ടമൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു.
50000 പേർ പങ്കെടുത്ത യുവജന റാലിയോട് കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം, സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു തുടങ്ങിയവർ പരിപാടിയിൽ പ്രസംഗിച്ചു.