ഗാന്ധിപ്രതിമയിൽ ബിജെപി പതാക പുതപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രതിമയ്ക്കുചുറ്റും സംരക്ഷണകവചം തീർത്ത് പ്രതിഷേധിച്ചു. ഗാന്ധിജിയുടെ പ്രതിമയിൽ ഹാരമണിയിച്ചു. പ്ലക്കാർഡുകളും ഗാന്ധിജിയുടെ ചിത്രങ്ങളുമുയർത്തിയാണ് പ്രതിഷേധിച്ചത്.
ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ ശിവദാസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ജിഞ്ചു ജോസ് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം പ്രശാന്ത് നന്ദിയും പറഞ്ഞു. ബിജെപി ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും പൊലീസ് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശി ആവശ്യപ്പെട്ടു.