പാലക്കാട് നഗരസഭക്ക് മുകളില്‍ ദേശീയ പതാക ഉയര്‍ത്തി ഡിവൈഎഫ്‌ഐ;
പാലക്കാട്: പാലക്കാട് നഗരസഭ കാര്യാലയത്തിന് മുകളില്‍ ജയ് ശ്രീരാം ബാനര്‍ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. നഗരസഭ കാര്യാലയത്തിലേക്കാണ് മാര്‍ച്ച് നടത്തിയത്. പ്രകടനത്തിനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കാര്യാലയത്തിന് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും വീശുകയും ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയ പതാക വീശിയത്.
