ഇന്ധനവിലവർധനവിലും തൊഴിലില്ലായ്മയിലും കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മണ്ണാർക്കാട് ബ്ലോക്ക് കമ്മറ്റി മണ്ണാർക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു
ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം അധ്യക്ഷനായ പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് കെ.സി റിയസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
റഷീദ്, നവാസ്, അംബരീഷ്, വിവേക്, അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
ബ്ലോക്ക് ട്രഷറർ റംഷീക്ക് മാമ്പറ്റ സ്വാഗതവും, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അനൂജ് നന്ദിയും പറഞ്ഞു.