നെല്ലിയാമ്പതി : മലയോര മേഖലയായ നെല്ലിയാമ്പതിയിൽ, വനത്തിനകത്തുള്ള കട്ടളപ്പാറ ആദിവാസി കോളനിയിൽ പനി ക്ലിനിക് നടത്തി. നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജിസ്റ്റ് ഡോ.പി ലക്ഷ്മി കോളനി വാസികളെ പരിശോധിച്ചു. ഫാർമസിസ്ററ് റീജ മരുന്ന് വിതരണം നടത്തി. പരിപാടിയിൽ കൈകാട്ടി ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ജെ. ആരോഗ്യം ജോയ്സൺ, എസ്. ശരൺറാം, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആൻസി ആലിയാർ, RBSK നേഴ്സ് അഞ്ജലി വിജയൻ എന്നിവർ പങ്കെടുത്തു. കട്ടളപാറക്ക് പോകുന്ന വഴിയിൽ, കുറുകെ മരം വീണ് കിടക്കുന്നതു കാരണം ആരോഗ്യ പ്രവർത്തകർ നാലു കിലോമീറ്റർ ദൂരം നടന്നാണ് കോളനിയിൽ എത്തിച്ചേർന്നത്.