കോട്ട മൈതാനത്ത് നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന റോഡ് ഷോ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ കണ്‍വെന്‍ഷനോടെ സമാപിക്കും.
രണ്ടായിരം പേര് പങ്കെടുക്കുമെന്നാണ് അന്‍വറിന്റെ അവകാശവാദം. പാലക്കാട് ശക്തി തെളിയിച്ച ശേഷം യുഡിഎഫുമായി വിലപേശല്‍ നടത്താനാകും അന്‍വറിന്റെ ശ്രമമെന്നാണ് വിലയിരുത്തല്‍.
പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാം പക്ഷേ പകരം ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് കോണ്‍ഗ്രസ് തന്റെ സ്ഥാനാര്‍ഥി എന്‍.കെ സുധീറിന് പിന്തുണ തരണം എന്നായിരുന്നു അന്‍വറിന്റെ ആവശ്യം.