നെൽകൃഷി കർഷകരുടെ കൂട്ടധർണ്ണ സെക്രട്ടറിയേറ്റ് പടിക്കൽ നാളെ.
പാലക്കാട്. കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന പാലക്കാടിലെ നെൽകൃഷി കർഷകരെ സംരക്ഷിക്കാൻ.
നെല്ല് സംഭരണവില ഉടൻ നൽകുക, വന്യമൃഗശല്യത്താൽ കൃഷിയെ ബാധിച്ച് നഷ്ടത്തിലായ കർഷകരെ സംരക്ഷിക്കുക, കർഷകരോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക. വീണ്ടുമൊരു കർഷകനെ കുരുതി കൊടുക്കാതിരിക്കാൻ കർഷകരുടെ ന്യായമായ ആവശ്യങ്ങളും, അവകാശങ്ങളും, ആനുകൂല്യങ്ങളും ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കാൻ,
നെൽകൃഷി കർഷകരുടെ കൂട്ടധർണ്ണ നാളെ (15-06-2023)ന് കാലത്ത് 10 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുമെന്ന് പാലക്കാട് ജില്ലാ കർഷക സംരക്ഷണ സമിതി രക്ഷാധികാരി ചിദംബരൻകുട്ടിമാസ്റ്റർ, രക്ഷാധികാരി സി.വിജയൻ, കോർഡിനേറ്റർ സി.പ്രഭാകരൻ എന്നിവർ അറിയിച്ചു.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)
.