ജനാധിപത്യ കേരള കോൺഗ്രസ്സ് പിളർപ്പിലേക്ക്
പാലക്കാട് സംസ്ഥാനത്ത് ഒട്ടാകെ എല്ലാ ജില്ലകളിലും മെമ്പർഷിപ്പ് ക്വാബെയിൻ നടന്നു കൊണ്ടിരിക്കെ ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാനകമ്മിറ്റി ചില സ്വാർത്ഥത താൽപര്യങ്ങളുടെ അടിസ്ഥാനത്തിലും ചില പ്രത്യേക അജണ്ടയുടെ ഭാഗമായും ഒരു പത്ര വാർത്തയിലൂടെ പാലക്കാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതായി അറിയിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി നേതൃത്വയോഗം സംഘടിപ്പിച്ചു.
പാലക്കാട് ജില്ലയിലെ 22 വർഷക്കാലമായി പാരമ്പര്യ കേരള കോൺഗ്രസ്സ് പ്രവർത്തകരും നേതാക്കൻമാരും എൽ ഡി എഫ് മുന്നണിയിൽ നിന്ന് പ്രവർത്തിച്ചു വരുന്നവരാണ്. ജനാധിപത്യ കേരള കോൺഗ്രസ്സ് ജില്ലയിലെ മുഴുവൻ പേരും പങ്കെടുത്തുകൊണ്ട് 08/05/2022 ന് രാവിലെ 10 30 തിന് ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് എം. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിക്ക് രൂപം നൽകി. ജനാധിപത്യ കേരള കോൺഗ്രസ്സ് എൽ ഡി എഫ് ജില്ലാ ഘടകം നേതൃത്വ യോഗം ശ്രീ. മുരുകദാസ് നാച്ചുള്ളി അദ്ധ്യക്ഷതയിൽ എം മുഹമ്മദ് റാഫി നേതൃത്വ യോഗം ഉദ്ഘാടനം നിർവഹിച്ചു. എസ്.ജെ നിക്കോളാസ് നന്ദി രേഖപ്പെടുത്തി .
ജില്ലാ പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ,പോഷക സംഘടനാ
പ്രസിഡന്റുമാർ, ചെയർമാൻ, വൈസ് ചെയർമാൻമാരായും നിയോജകമണ്ഡലം
പ്രസിഡന്റുമാരായും കൺവീനർമാരായും 33 അംഗ കമ്മിറ്റിക്ക് രൂപം നൽകി. ചെയർമാൻ എം മുഹമ്മദ് റാഫി, വൈസ് ചെയർമാൻ മാർ വീരാൻ കുട്ടി എസ് ജെ നിക്കോളാസ്, മുരുകദാസ് നൊച്ചുള്ളി, ജബീൻ എ, ജെ അഫ്സൽ, ശിവൻ
യു ഗോപിനാഥ്, ശ്രീനാഥ് എസ്
കൺവീനർമാരായി എ ഷയ്ക്ക് മുസ്തഫ (പാലക്കാട്), ഹാർഡി ജോസ് (മലമ്പുഴ), കമാൽ അലയാര (ചിറ്റൂർ), സി. കൃഷ്ണൻ (നെൻമാറി, ജയശങ്കർ ക (ആലത്തൂർ), ശശികുമാർ.കെ (തിരൂർ), സി. രാമകൃഷ്ണൻ (ഒറ്റപ്പാലം), എൻ പി നസറുദ്ദീൻ ഷാ (ഷൊർണ്ണൂർ), ഇബ്രാഹിം ബാദുഷ മണ്ണാർക്കാട് എന്നിവര തിരഞ്ഞെടുത്തു