നില്‍പ്പുസമരം നടത്തി
പാലക്കാട്: ആദിവാസി -ദളിത് വിദ്യാര്‍ത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കുക , ജന്മാവകാശമായ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഏര്‍പ്പാടാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ ജനാധിപത്യ മനുഷ്യാവാകാശ കൂട്ടായ്മ കലക്ട്രേറ്റിനുമുമ്പില്‍ നില്പ്പു സമരം നടത്തി. മാരിയപ്പന് നീലിപ്പാറ ഉദ്ഘാടനം ചെയ്തു. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. രാജന് പുലിക്കോട്, മായാണ്ടി, അജിത്, കാര്ത്തികേയന്, വിളയോടി ശിവന്‍കുട്ടി , മണികണ്ഠന് എന്നിവര്‍ പ്രസംഗിച്ചു.