ലക്ഷദ്വീപ്:ഫ്രറ്റേണിറ്റി മൂവ്മെൻ്റ് എം.പിമാർക്ക് നിവേദനം നൽകി
പാലക്കാട്:ലക്ഷദ്വീപിലെ ജനാധിപത്യവും സമാധാനവും തകർത്ത് വംശീയ ഉന്മൂലനത്തിനും സാംസ്ക്കാരിക അധിനിവേഷത്തിനും കോപ്പ് കൂട്ടുന്ന സംഘ്പരിവാരത്തിൻ്റെയും അഡ്മിനിസ്ട്രേറ്ററുടെയും നടപടികൾക്കെതിരെ ഇടപെടണമെന്നും വിഷയം പാർലമെൻ്റിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ടും ജില്ലയിലെ എം.പിമാരായ വി.കെ ശ്രീകണ്ഠൻ,രമ്യ ഹരിദാസ് എന്നിവർക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നിവേദനം നൽകി.ജില്ല പ്രസിഡൻ്റ് റഷാദ് പുതുനഗരം,വൈസ് പ്രസിഡൻ്റ് ഫിറോസ്.എഫ്.റഹ്മാൻ,സെക്രട്ടറി ഷഫീഖ് അജ്മൽ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
Photo Caption: ലക്ഷദ്വീപ് വിഷയത്തിൽ ഇടപെടണമെന്നും പാർലമെൻറിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി മൂവ്മെൻറ് നേതാക്കൾ വി.കെ ശ്രീകണ്ഠൻ എം.പിക്ക് നിവേദനം നൽകുന്നു.










