ഒറ്റത്തവണ തീർപ്പാക്കൽ ഡിസംബർ 31 വരെ നീട്ടണമെന്ന് ദേശീയ കർഷകസമാജം
പാലക്കാട്: കേരളീയം 2020 പദ്ധതിയനുസരിച്ച് സഹകരണ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകളുടെ ഒറ്റത്തവണ തീർപ്പാക്കൽ ഈമാസം 31ന് അവസാനിക്കുകയാണ്.
പാലക്കാട്: കേരളീയം 2020 പദ്ധതിയനുസരിച്ച് സഹകരണ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകളുടെ ഒറ്റത്തവണ തീർപ്പാക്കൽ ഈമാസം 31ന് അവസാനിക്കുകയാണ്. വായ്പകളുടെ കാര്യത്തിൽ തീരുമാനമായാൽ ആനുകൂല്യം കഴിച്ചുള്ള ബാക്കി സംഖ്യ വായ്പക്കാരൻ ഉടനേ തിരിച്ചടയ്ക്കണം. എങ്കിൽ മാത്രമേ ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരമുള്ള ആനുകൂല്യം വായ്പക്കാരന് ലഭിക്കൂ.
ഇന്നത്തെ സാഹചര്യത്തിൽ കർഷകർക്ക് ഇത് നടപ്പിലാക്കാനാകില്ല. എന്നാൽ കൊയ്ത്ത് പൂർണമാകാതിരിക്കുകയും നെല്ലുസംഭരണം നീണ്ടുപോകുകയുമാണിപ്പോൾ.നെല്ല് എപ്പോൾ കൊണ്ടുപോകുമെന്നും അതിന്റെ പണം എപ്പോൾ ലഭിക്കുമെന്ന കാര്യത്തിലും യാതൊരു ഉറപ്പും കർഷകരുടെ മുന്നിലില്ല. ഈ സാഹചര്യത്തിൽ കേരളീയം 2020 പ്രകാരമുള്ള ഒറ്റത്തവണ തീർപ്പാക്കൽപദ്ധതിയുടെ കാലാവധി ഡിസംബർ 31 വരെ നീട്ടാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ദേശീയ കർഷകസമാജം ജില്ലാ ഭരണസമിതിയോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എ.പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.