ആദിവാസി തൊഴിലാളി മരിച്ച നിലയില്‍; കൂടെ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റില്‍
മംഗലം ഡാം കടപ്പാറ പോത്തൻതോട്ടിലെ വീട്ടിനുള്ളില്‍ ആദിവാസി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റില്‍.
കടപ്പാറ കുഞ്ചിയാർപതി സ്വദേശി രാമസ്വാമിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലക്ക് ക്ഷതമേറ്റ നിലയിലായിരുന്നു മൃതദേഹം.
സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് രാമസ്വാമിക്കൊപ്പം താമസിച്ചിരുന്ന ഒലിപ്പാറ കല്‍ചാടി സ്വദേശി രുഗ്മണിയെ പൊലീസ് അറസ്റ്റ് ചെയ്തു









