Thursday, May 15, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കണ്ണാടി വിപ്ലവം എന്ന പേരിൽ അനിഷക്കുവേണ്ടി ധനസമാഹരണം നടത്തുന്നു.

Palakkad News by Palakkad News
3 years ago
in ALATHUR, PALAKKAD
0
കണ്ണാടി വിപ്ലവം എന്ന പേരിൽ അനിഷക്കുവേണ്ടി ധനസമാഹരണം നടത്തുന്നു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സഹൃദയരെ. ഒരു നിമിഷം നിൽക്കൂ. ഒന്നുചിന്തിക്കൂ.

“ദാനധർമ്മങ്ങൾ ആപത്തുക്കളെ തടയും” എന്ന ഒരു പഴഞ്ചൊല്ല് പ്രാവർത്തികമാക്കാൻ ഏവർക്കും ഒരു ദിവസം വന്നെത്തിയിരിക്കുന്നു.

ഇന്ന് 2022 മെയ് 28 ഞായറാഴ്ച കണ്ണാടി ചാത്തൻചിറ ശിവനാരായണൻ, രാധാമണി ദമ്പതികളുടെ മകൾ അനീഷ എന്ന 15വയസ്സുകാരിയായ വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിക്കാൻ പെരുങ്ങോട്ടുകുറിശ്ശി ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഒരുകൂട്ടം സന്മനസ്സുള്ള ആളുകളുടെ സഹകരണത്തോടെ 6മണിക്കൂർ കൊണ്ട് 40ലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ആലത്തൂർ BSS ഗുരുകുലം സ്കൂളിൻ്റെ B.ed വിഭാഗത്തിലെ വിദ്യാർത്ഥികളും,അദ്ധ്യാപകരും,കണ്ണാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്നു.

ആകെ രണ്ടായിരംപേർ നൂറു സംഘങ്ങളായി സീൽചെയ്ത നൂറു ബക്കറ്റുകളുമായി കണ്ണാടി പഞ്ചായത്തിലെ വീടുകളിൽ എത്തുന്നു.

അനീഷയുടെ മജ്ജ മാറ്റിവയ്ക്കൽ ചികിത്സക്കുവേണ്ടി സമാഹരിച്ച രൂപയിൽ അധികം ലഭിക്കുന്ന സംഖ്യ കണ്ണാടി പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് വേണ്ടി വിനിയോഗിക്കുമെന്നും ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ്, ഖജാൻജി ശങ്കർ ജി കോങ്ങാട്. ട്രസ്റ്റി ദീപ ജയപ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

അനീഷയുടെ ചികിത്സാ സഹായനിധിയിലേക്ക് ധനസമാഹരണത്തിനായി കണ്ണാടി പഞ്ചായത്ത് കിണാശ്ശേരി ബ്രാഞ്ചിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ഏവരുടേയും സഹായ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് അനീഷയുടെ ചികിത്സാ സഹായനിധിയിലേക്ക് ധനസമാഹരണത്തിനായി തുടങ്ങിയ..

Asha.S
Account number.4294001505031844
IFSC CODE. PUNB 0429400
PNB KINASSERI
എന്ന അക്കൗണ്ടിലേക്കോ…

7994481316 എന്ന ഗൂഗിൾപേ നമ്പറിലേക്കോ
സംഭാവന നൽകി സഹായിക്കുക.

“കാരുണ്യ വിപ്ലവം” ധനസമാഹരണയജ്ഞത്തിൻ്റെ ഉത്ഘാടനം കാലത്ത് 8:30ന് ശ്രീകുമാർ മേനോൻ IFS പതാക ഉയർത്തിക്കൊണ്ട് കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ നിർവ്വഹിച്ചു.

ആലത്തൂർ BSS ഗുരുകുലം സ്കൂൾ സമാഹരിച്ച മൂന്നുലക്ഷം രൂപ B.ed വിഭാഗം പ്രിൻസിപ്പാൾ ശ്രീമതി. ബാലാംബിക അവർകൾ “കാരുണ്യ വിപ്ലവത്തിൻ്റെ ബക്കറ്റിലേക്ക്” നിക്ഷേപിച്ചു.

ഉത്ഘാടകൻ. ശ്രീകുമാർ മേനോൻIFS, ചെയർമാൻ ശ്രീE.B.രമേഷ്,. ചീഫ്കോർഡിനേറ്റർ ശങ്കർ ജി കോങ്ങാട്. ജനറൽ കൺവീനർ ശ്രീമതി.ദീപജയപ്രകാശ്, ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.വിജയ് V ആനന്ദ്, B.ed വിഭാഗം പ്രിൻസിപ്പാൾ. ശ്രീമതി. ബാലാംബിക, എന്നിവർ ഉത്ഘാടനവേളയിൽ പ്രസംഗിച്ചു. 20പേരടങ്ങുന്ന നൂറു ഗ്രൂപ്പുകളായി കണ്ണാടി പഞ്ചായത്തിലെ 15.വാർഡുകളിൽ സീൽചെയ്ത 100 ബക്കറ്റുമായി ധനസമാഹരണത്തിനായി ഇറങ്ങുമ്പോൾ ജില്ലക്കകത്തും, പുറത്തുമുള്ള വ്യത്യസ്ത മേഖലകളിൽ ജീവിക്കുന്ന സമ്പന്നരും ദരിദ്രരും, പണ്ഡിതരും പാമരനുമടങ്ങിയ സന്മനസ്സുള്ള ആളുകളുടെ സഹകരണത്തോടെ നടത്തുന്ന ധനസമാഹരണ യജ്ഞത്തിൽ പങ്കാളികളാകാൻ കഴിയാത്ത ഏവരും മുകളിൽ പറഞ്ഞിരുന്ന അക്കൗണ്ട് നമ്പറിലോ, ഗൂഗിൾ പേ നമ്പറിലോ നിങ്ങളാൽ കഴിയുന്ന രൂപ സംഭാവന നൽകി ഒരു ജീവൻ രക്ഷിക്കാൻ സന്മനസ്സു കാണിക്കാൻ മറക്കല്ലേയെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു

(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)

Previous Post

മീനാക്ഷിപുരത്തെ ദുരൂഹ മരണത്തിൻ്റെ സത്യങ്ങൾ പുറത്ത് വരണം

Next Post

പന്നിയങ്കര ടോൾ : പുതുക്കിയ നിരക്ക് പാടില്ലെന്ന്‌ ഹൈക്കോടതി

Palakkad News

Palakkad News

Next Post
പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. സൗജന്യപാസിനായി പ്രതിഷേധം

പന്നിയങ്കര ടോൾ : പുതുക്കിയ നിരക്ക് പാടില്ലെന്ന്‌ ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025

Recent News

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News