പാലക്കാട്: ഇന്ധന വില വർധനയിലൂടെ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ് ബിജെപി സർക്കാർ. ഇന്ധന വില വർദ്ധനയിലും കർഷക-യുവജന വഞ്ചനയിലും പ്രതിഷേധിച്ച് പാലക്കാട് നിന്നും പാർലമെൻറിലേക്ക് സൈക്കിൾ സമര യാത്ര നടത്തുന്ന യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സി.വിഷ്ണുവിൻ്റെ സൻസദ് യാത്ര ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി പ്രതിഷേധത്തിനു യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ യുവജനങ്ങൾ രംഗത്തിറങ്ങുകയാണ്. കോൺഗ്രസ് സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം തന്നെ വിറ്റു തുലയ്ക്കുന്നു. രാജ്യത്തിൻ്റെ നിലനിൽപ്പു തന്നെ അപകടത്തിലാക്കുന്ന തരത്തിലേക്കാണ് ബിജെപി ഭരണം മുന്നോട്ടു പോകുന്നത്.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് T.H.ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു .KPCC ജന. സെക്രെട്ടറി സി .ചന്ദ്രൻ ,മുൻ.എം.എൽ.എകെ .എ .ചന്ദ്രൻ ,Ksu ജില്ലാ പ്രസിഡണ്ട് കെ .എസ് .ജയ്ഘോഷ് ,Dcc സെക്രെട്ടറി .കെ .ജി എൽദോ ,യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ പ്രശോബ് ,വിനോദ് ചെറാട് ,അരുൺ കുമാർ ,സദാം ഹുസ്സൈൻ ,അജാസ് കുഴൽമന്നം ,രതീഷ് തസ്രാക് ,തുടങ്ങിയവർ സംസാരിച്ചു