എ.തങ്കപ്പനും, വി.ടി.ബൽറാമും അന്തിമപട്ടികയിൽ. മറ്റ് ജില്ലകളിലെല്ലാം പ്രസിഡന്റിന്റെ കാര്യത്തിൽ ഏകദേശ ധാരണയായെങ്കിലും പാലക്കാട്ട് നാല് പേർക്ക് വേണ്ടിയുള്ള ചരടുവലികളാണ് മുറുകുന്നത്.
എ.തങ്കപ്പൻ, എ.വി.ഗോപിനാഥ്, വി.ടി ബൽറാം എന്നിവർക്ക് വേണ്ടിയുള്ള ചരടുവലികളാണ് പ്രധാനമായും ഗ്രൂപ്പ് മാനേജർമാർ സജീവമാക്കിയത്. സി.വി.ബാലചന്ദ്രനു വേണ്ടിയും ആളുകൾ രംഗത്തുണ്ട്.
നിലവിൽ പരിഗണിക്കപ്പെടുന്നവർക്കെതിരെ ചേരിതിരിഞ്ഞ് ശക്തമായ എതിർപ്പുകളും ഉയരുന്നുണ്ട്. ഗ്രൂപ്പിന് ഉപരിയായി സർവസമ്മതനായ ഒരാളെ ചൂണ്ടിക്കാണിക്കാൻ മുതിർന്ന നേതാക്കൾക്കും കഴിയുന്നില്ല. എ.വി.ഗോപിനാഥിനെ ഇത്തരത്തിൽ പറയുന്നുണ്ടങ്കിലും കടുത്ത എതിർപ്പാണ് അദ്ദേഹത്തിനെതിരെയും ഉയർന്നു വരുന്നത്. വി.കെ.ശ്രീകണ്ഠൻ എംപി രാജിവച്ച് മൂന്നു മാസമായിട്ടും പ്രസിഡന്റിനെ തിരഞ്ഞെടുക്കാത്തത് പാർട്ടി പ്രവർത്തനങ്ങളെയാകെ ബാധിച്ചിട്ടുണ്ട്.
മുതിർന്ന നേതാവ് എ.തങ്കപ്പൻ, യുവ നേതാവ് വി.ടി.ബൽറാം എന്നിവരുടെ പേരാണു പ്രധാനമായും പരിഗണിക്കുന്നത്.










