തൃത്താല മുൻ എംഎൽഎ വിടി ബൽറാമിനെ പാലക്കാട് ഡിസിസി പ്രസിഡന്റായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട് . ബൽറാമിന് പുറമെ എവി ഗോപിനാഥിന്റെ പേരും സജീവ പരിഗണനിയിലാണ്. 10 വർഷം തൃത്താല എംഎൽഎയായിരുന്ന വിടി ബൽറാം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നെങ്കിലും സിപിഎം നേതാവ് എംബി രാജേഷിനോട് പരാജയപ്പെടുകയായിരുന്നു.
കെപിസിസി പുനസംഘടനാ ചർച്ചകൾ നിർണായക ഘട്ടത്തിലെന്ന് റിപ്പോർട്ട്. കെപിസിസി ഭാരവാഹികളുടെ എണ്ണവും ഡിസിസി പുനസംഘടനയുമാകും ഉടൻ നടക്കുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഡൽഹിയിലേക്ക് പോകും.