വാളയാർ, പോത്തുണ്ടി ഡാമുകൾ നാളെ തുറക്കാൻ സാധ്യത
വാളയാർ ഡാമിലെ ജലനിരപ്പ് ഇന്ന് (ഒക്ടോബർ 12) വൈകിട്ട് ആറിന് 202.48 മീറ്റർ എത്തിയ സാഹചര്യത്തിൽ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ രാത്രിയും മഴ തുടർന്നാൽ നീരൊഴുക്ക് കൂടാനും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാൽ ഡാമിന്റെ ഷട്ടറുകൾ നാളെ (ഒക്ടോബർ 13 ) രാവിലെ 11 ന് തുറക്കേണ്ടിവരുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ പാലിക്കണം. ഡാമിന്റെ പരമാവധി ജലസംഭരണശേഷി 203 മീറ്ററാണ്.
പോത്തുണ്ടി ഡാം നാളെ തുറക്കാന്‍ സാധ്യത
പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഇന്ന് (ഒക്ടോബര്‍ 12) രാവിലെ എട്ടിന് 106.81മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ രാത്രിയും മഴ തുടര്‍ന്നാല്‍ നീരൊഴുക്ക് കൂടാനും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ (ഒക്ടോബര്‍ 13 ) രാവിലെ തുറക്കേണ്ടിവരുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഡാമിന്റെ പരമാവധി ജലസംഭരണശേഷി 108.204 മീറ്ററാണ്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്