മലമ്പുഴ ഉദ്യാനത്തിന്റെ സംരക്ഷണവേലി കാട്ടാന വീണ്ടും തകർത്തു. ചൊവ്വാഴ്ച പുലർച്ചെ മലമ്പുഴ അക്വേറിയത്തിന് മുമ്പിൽനിന്ന്, ഉദ്യാനത്തിന്റെ മതിൽ പൊളിച്ച് അകത്ത് കടന്ന ഒറ്റയാൻ, പുഴ കടന്ന് മാംഗോ ഗാർഡൻ ഭാഗത്തേക്ക് കടന്നു.
മൂന്ന് മാസം മുമ്പും ഇത്തരത്തിൽ ആന സംരക്ഷണവേലി തകർത്തിരുന്നു.