പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. ഇന്നലെ 103.81 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. രണ്ടുദിവസത്തെ തുടർച്ചയായ മഴയെത്തുടർന്നാണ് വെള്ളം കൂടിയത്. കഴിഞ്ഞവർഷം ഇതേസമയം 99.16 മീറ്ററായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് 22 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 108.204 മീറ്ററാണ്.